ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. എട്ടരലക്ഷം രൂപയും 40 പവൻ സ്വർണാഭരണങ്ങളും കവർന്നു.
ആലുവ ചെമ്പകശ്ശേരി ആശാൻ കോളനിയിലെ ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇബ്രാഹിം കുട്ടി രാവിലെ ജോലിക്കും ഭാര്യ ഉച്ചയ്ക്ക് ആശുപത്രിയിലും പോയിരുന്നു. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിൽ കുത്തിത്തുറന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നു.