കൊച്ചി: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതി ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഉണ്ടായ സംഭവത്തിൽ അങ്കമാലി സ്വദേശി ഐസക് ബെന്നി(22)യാണ് ചാടിപ്പോയത്.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അങ്കമാലി സ്വദേശി ഐസക് ബെന്നിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം റിമാൻഡ് ആവശ്യപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി ലോക്കപ്പിൽ സൂക്ഷിക്കുകയായിരുന്നു.
എന്നാൽ ലോക്കപ്പ് പൂട്ടാൻ മറന്നുപോയതോടെ ലോക്കപ്പിന് അകത്തുനിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്കപ്പ് തുറന്ന് പ്രതി രണ്ടാം നിലയിലേക്ക് ചാടിക്കയറിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.