ആരാധകർ തമ്മിലുള്ള വഴക്കുകൾ അതിരു വിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തയാകാറുണ്ട്. അത് കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും അത്തരം വാർത്തകൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോൾ അല്ലു അർജുന്റെ ആരാധകർ ഒരു യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രഭാസിന്റെ ആരാധകരും അല്ലു അർജുന് ആരാധകരും ചേർന്നുള്ള വഴക്കാണ് മർദ്ദനത്തിന് കാരണം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
ബെംഗളൂരു സിറ്റിക്കടുത്ത കെ ആർ പുരത്താണ് സംഭവം നടന്നത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തടിക്കുകയും വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. ജയ് അല്ലു അർജുൻ എന്നു പറയാൻ അക്രമികൾ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.