Kerala
മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുൾപൊട്ടാം; അകമല പ്രദേശവാസികളോട് മാറി താമസിക്കാൻ നിർദേശം
തൃശൂർ: സംസ്ഥാനത്ത് മഴ കടുക്കുന്ന സാഹചര്യത്തിൽ മലയോര തീരപ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം. തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്.
ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.