Kerala
‘തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഡിസിസി പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാവുമോ?’; പാലക്കാട് തങ്കപ്പനെതിരെ പോസ്റ്റര്‍
പാലക്കാട്: ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തോല്‍വിയില്‍ പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്റര്‍. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ രാജിവെക്കണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തോല്‍വിയുടെ ഉത്തരവാദിത്തം തങ്കപ്പനു കൂടിയുള്ളതാണെന്നും പോസ്റ്ററില്‍ പറയുന്നു.