ന്യൂഡൽഹി: ആലപ്പുഴയിലെ ജനങ്ങളിൽ പ്രതീക്ഷയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമ്പോൾ തനിക്ക് എപ്പോഴും സന്തോഷം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴയിലെ ജനങ്ങളും പ്രവർത്തകരും താൻ സ്ഥാനാർത്ഥിയാക്കണമെന്ന് ആഗ്രഹിക്കുന്നു. മികച്ച സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് അണിനിരത്തുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. പരമാവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
ലോക്സഭയിൽ പരമാവധി കോൺഗ്രസ് സീറ്റുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. മോദി സർക്കാറിനെ താഴെയിറക്കുന്നതിനായി കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കും. എതിർ സ്ഥാനാർത്ഥിയെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.