ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്.

വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീൽ പൈപ്പും ആണ് കിഷോറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.

