Crime

മുൻവൈരാഗ്യം; ആലപ്പുഴയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കെഎസ്എഫ്എഫ് കളർകോട് ബ്രാഞ്ചിലെ കളക്ഷൻ ഏജൻറ് മായാദേവിക്കാണ് വെട്ടേറ്റത്. അനുജത്തിയുടെ ഭർത്താവ് സുരേഷ് ബാബുവാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മായാദേവിയെ ആക്രമിച്ചത്. നിരവധി പേർ നോക്കി നിൽക്കെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ശാരീരിക അസ്വസ്തതയുണ്ടായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top