ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കേണ്ടത് ജില്ലാ സെക്രട്ടറി ആണെന്ന് മന്ത്രി സജി ചെറിയാന്‍. പ്രതികരിക്കേണ്ടത് താനല്ലെന്നും സജി ചെറിയാൻ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ജില്ലയുടെ ചാര്‍ജില്ല. ചുമതലക്കാരനായ ജില്ലാ സെക്രട്ടറിയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി എന്തിന് പ്രതികരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിൻ്റെ ചോദ്യം. കെപിസിസിയുടെ വേദി പങ്കിട്ടതില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ആക്രമണം നടത്തിയെന്നും അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്നും നാസര്‍ ചോദിച്ചു. സൈബര്‍ ആക്രമണം നടത്തിയത് പാര്‍ട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

