ആലപ്പുഴ: കായംകുളത്തെ സിപിഐഎം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലുകൾക്കും ഫലമില്ല. ഏരിയ സെക്രട്ടറി കെ പി അരവിന്ദാക്ഷനും ജില്ലാ സെക്രട്ടറി ആർ നാസറിനും എതിരെ വീണ്ടും ആരോപണവുമായി ഒരു വിഭാഗം വീണ്ടും രംഗത്ത് വന്നു.
വിവാദ വ്യവസായി കരിമണൽ കർത്തയുമായി ഏരിയ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നും ജില്ലാ സെക്രട്ടറി ഇതിനെ പിന്തുണയ്ക്കുന്നുവെന്നുമാണ് ആരോപണം. ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടി നടപടി എടുത്ത് പുറത്താക്കിയവരെന്നും വ്യാജ പ്രചാരണങ്ങളെ മുഖവിലക്ക് എടുക്കുന്നില്ലെന്നും പി അരവിന്ദാക്ഷൻ വ്യക്തമാക്കി.