India

ഭക്ഷണത്തിന് ബുദ്ധിമുട്ട്; അയോധ്യയിലെ കുരങ്ങൻമാർക്കായി ഒരു കോടി രൂപ സംഭാവന നൽകി അക്ഷയ് കുമാർ

Posted on

ല​ക്നൗ: അ​യോ​ധ്യ​യി​ലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള കു​ര​ങ്ങു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യാണ് താരം ഇത്രയും രൂപ സംഭാവന നൽകിയത്. മാ​താ​പി​താ​ക്ക​ളാ​യ ഹ​രി ഓ​മി​ന്‍റെ​യും അ​രു​ണ ഭാ​ട്ടി​യ​യു​ടേ​യും ഭാ​ര്യാ​ പി​താ​വ് രാ​ജേ​ഷ് ഖ​ന്ന​യു​ടേ​യും പേ​രി​ലാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ പ​ണം സ​മ​ര്‍​പ്പി​ച്ച​തെ​ന്ന് ആ​ഞ്ജ​നേ​യ സേ​വ ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക ട്ര​സ്റ്റി പ്രി​യ ഗു​പ്ത വ്യ​ക്ത​മാ​ക്കി.

രാ​മാ​യ​ണ​ത്തി​ലെ പു​രാ​ത​ന ക​ഥാ​പാ​ത്ര​മാ​യ ഹ​നു​മാ​ന്‍റെ വീ​ര സൈ​ന്യ​ത്തി​ന്‍റെ പി​ൻ​ഗാ​മി​ക​ളാ​യാ​ണ് അ​യോ​ധ്യ​യി​ലെ വാ​ന​ര​ന്മാ​രെ ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​വ​ണ​നെ​തി​രാ​യ ശ്രീ​രാ​മ​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​വ​രെ​ന്നാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് ഇ​വി​ടു​ത്തെ കു​ര​ങ്ങ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള ഐ​തി​ഹ്യം. ഈ ​വാ​ന​ര​ക്കൂ​ട്ടം ഇ​പ്പോ​ൾ ഭക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ ക​ഴി​ച്ച് ഉ​പേ​ക്ഷി​ച്ച ഭ​ക്ഷ​ണ​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version