Kottayam

അക്ഷരമുറ്റം പരിപാടിയുമായി കുരുന്നുകൾക്ക് അക്ഷരത്തണലൊരുക്കി ഇടനാട് സഹകരണ ബാങ്ക്

Posted on

പ്രവേശനോത്സവ ദിനത്തിൽ സ്‌കൂളുകൾക്ക് ഇടനാട് സഹകരണ ബാങ്കിന്റെ സമ്മാനം, “അക്ഷര മുറ്റം ” പദ്ധതി.ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ഉറപ്പാക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളിയാകുക എന്നീ ലക്ഷ്യത്തോടുകൂടി നടത്തുന്ന അക്ഷരമുറ്റം പദ്ധതി ഇടനാട് S. V. N. S. S. ഹൈ സ്കൂളിൽ വച്ച് ബാങ്ക് വൈസ്. പ്രസിഡന്റ്‌ ശ്രീ. ഭാസ്കരൻ എം. കെ. മുളക്കതൊട്ടിയിൽ ഉത്ഘാടനം ചെയ്തു. സ്‌കൂളുകൾക്ക് സാമ്പത്തിക സഹായം കൂടാതെ കുട്ടികൾക്ക് കുടകൾ, പഠന സമഗ്രഹികൾ, സാമൂഹിക സംഘടനകളുമായി ചേർന്ന് പാഠനോപകരണ വിതരണം തുടങ്ങിയവ ഉൾപെടുത്തിയുള്ള ഈ പദ്ധതിക്കായി ഒരു ലക്ഷം രൂപയാണ് ബാങ്ക് വകകൊള്ളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് നടപ്പാക്കിയ “ബുക്ക് വണ്ടി ” എല്ലാ കുട്ടികൾക്കും നോട്ട് ബുക്ക്‌ നൽകുന്ന പദ്ധതി ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version