ബിഗ് ബോസ്സ് ഷോ ഇന്ത്യ യിലെ തന്നെ റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പരിപാടിയാണ്. വിവിധ ഭാഷകളിൽ പ്രശ്‌സ്തരായ സെലിബ്രിറ്റികൾ നിയന്ത്രിക്കുന്ന ഷോ മലയാളത്തിൽ ആറാം സീസനാണ് ഇപ്പോൾ നടക്കുന്നത്. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ അരങ്ങേറുന്ന പരിപാടിക്ക് പോരായ്മകളും വിമർശനങ്ങളും നിരവധിയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ്സിൽ ലാലിന് എതിരെയാണ് കൂടുതൽ വിമർശനങ്ങളും. മറ്റ് ഭാഷകളിലെ അവതാരകരെ വച്ച് താരതമ്യം ചെയ്യുമ്പോൾ മോഹൻലാലിൻറെ പെർഫോമൻസ് സിറോ എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.ചില മത്സരാർദ്ധികളോട് മോഹൻലാലിനുള്ള സോഫ്റ്റ് കോർണ്ണറും ചർച്ചയാകാറുണ്ട്. കഴിഞ്ഞ അഞ്ച് സീസനെക്കാൾ മോശം പ്രകടനമാണ് മത്സരാർഥികളുടെ ഭാഗത്ത് നിന്നും ആറാം സീസണിൽ ഉണ്ടാകുന്നത് . അശ്ലീലത്തിന് പ്രാധാന്യം നൽകിയാണ് ആറാം സീസൺ മുന്നോട്ട് പോകുന്നത് എന്ന് വരെ വിമർശനങ്ങൾ ഉയരുന്നു.
ഈ സാഹചര്യയത്തിലാണ് അഞ്ചാം സീസനിലെ വിജയിയും സംവിധാനയകനും ബിഗ് ബോസ്സ് ഷോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വരുന്നത്. ബിഗ് ബോസിൽ കസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും,ബിഗ് ബോസ് ഹൌസിൽ മത്സരാർധിയായി എത്തണമെങ്കിൽ പലതരത്തിലുള്ള അഡ്ജസ്റ്റ് മെന്റുകൾക്കും സ്ത്രീകൾ തെയ്യാറാവണമെന്നാണ് അഖിൽ പറഞ്ഞത്. ഇതോടെ ഈ ഷോയിൽ പങ്കുടുത്ത സ്ത്രീകൾ സമൂഹത്തിന് മുൻപിൽ അപമാനിക്കപ്പെടുകയാണ്. ഇതിനെതിരെ മുൻ സീസനുകളിൽ മത്സരിച്ച മത്സരാർഥികൾ രംഗത്ത് വന്നു. അഖിൽ മരാർ ഈ ഷോയെയും ഇതിൽ പങ്കെടുത്തവരെയും അപമാനിക്കുകയാണ് എന്നും ഇത്ര ഗുരുതര ആരോപണം ഉന്നയിച്ച അഖിൽ തെളിവുകൾ ഹാജരാക്കുകയും അതിന് സാധിച്ചില്ലെങ്കിൽ അദ്ദേഹത്തിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു