Entertainment
ഉദ്ഘാടന വേദിയിൽ വച്ചു ആ പരമ ബോറന്റെ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് കേസ് കൊടുത്തിരുന്നെങ്കിൽ ബഹുമാനം കൂടി തോന്നിയേനെ; അഖിൽ മാരാർ
ഉദ്ഘാടന വേദിയിൽ വച്ചു ആ പരമ ബോറന്റെ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് കേസ് കൊടുത്തിരുന്നെങ്കിൽ ബഹുമാനം കൂടി തോന്നിയേനെഉദ്ഘാടന വേദിയിൽ വച്ചു ആ പരമ ബോറന്റെ മോന്ത നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് കേസ് കൊടുത്തിരുന്നെങ്കിൽ ബഹുമാനം കൂടി തോന്നിയേനെ. ബോബി ചെമ്മണ്ണൂരിനെതിരെ യുദ്ധം നടത്തിയ ഹണി റോസിന് അഭിനന്ദനങ്ങൾ അറിയിച്ച് സംവിധായകൻ അഖിൽ മാരാർ രംഗത്ത്.. ഫേസ്ബുക്കിൽ പങ്കിട്ട വീഡിയോയിലൂടെയാണ് അഖിൽ മാരാർ ഹണി റോസിന് പിന്തുണ നൽകുന്നത്.
ഈ ബോബി ചെമ്മണൂർ എന്ന കക്ഷിയെ കാണുന്ന കാഴ്ചയിൽ തന്നെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കണം എന്ന് തോന്നിട്ടുള്ള രീതിയിലുള്ള പ്രവർത്തികളാണ് അയാൾ ചെയ്തിരിക്കുന്നത്. നമ്മൾ കേരളത്തിൽ ഒരുപാട് ബിസിനസ് കാരെ കണ്ടിട്ടുണ്ട്. പക്ഷേ ബിസിനസ്സുകാരിൽ ഏന്തൊക്കെ രീതിയിൽ ജനങ്ങളെ പറ്റിച്ച് തന്റെ കാര്യം നേടിയെടുക്കാം എന്നാണ് ഇയാൾ നോക്കുന്നത്. ഇയാളുടെ എറ്റവും വലിയ തട്ടിപ്പാണ് ചാരിറ്റി തട്ടിപ്പ്.
മറ്റുള്ളവരെ സഹായിച്ച് കൊണ്ട് ധാരാളം പേരെ പറ്റിക്കാം എന്നുള്ള തന്ത്രം വളരെ നന്നായി നടത്തിച്ച ഒരാളാണ് ഈ ബോബി ചെമ്മണ്ണൂർ എന്ന് അഖിൽ മാരാർ പറഞ്ഞു.