Crime
അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവയ്പ്പ്
അമൃത്സർ: അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്തായിരുന്നു സംഭവം. രണ്ട് തവണയാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവയ്പ്പുണ്ടായത്.
പ്രവേശന കവാടത്തിന്റെ മതിലിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. സുഖ്ബീർ സിംഗിന്റെ അടുത്ത് നിന്ന് വെടിവച്ച ആളെ ഉടൻ ചുറ്റുമുള്ള ആളുകൾ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.