വയനാട്: വന്യജീവി ആക്രമണം അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതം പരാമർശിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്റെ റിപ്പബ്ലിക്ക് ദിന പ്രസംഗം.
മലയോര മേഖലയിലെ പ്രശ്നങ്ങൾ ഐക്യബോധ്യത്തോടെ കൂട്ടായി പരിഹരിക്കാമെന്നും ആ മനുഷ്യരുടെ വേദനയിൽ നമുക്ക് പങ്കുചേരാം എന്നുമായിരുന്നു മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.
വയനാട് ദുരന്തഭൂമിയിൽ കേരളത്തിലെ മനുഷ്യർ പ്രകടിപ്പിച്ച ഐക്യത്തെയും മന്ത്രി പ്രത്യേകം പരാമർശിച്ചു. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിലും സർക്കാർ അവർക്കൊപ്പമെന്നും മന്ത്രി ഉറപ്പ് നൽകി. ഭരണഘടനയാണ് മൂല്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ വഴികാട്ടിയെന്നും കണ്ണും കാതും തുറന്ന് ഭരണഘടനാ സംരക്ഷണത്തിൻ്റെ കാവലാളുകളാകാനും മന്ത്രി ആഹ്വാനം ചെയ്തു