ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷായി തുടരുന്നതിനിടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. പ്രതിരോധ കര്‍മ്മ പദ്ധതിയിലെ നാലാം ഘട്ട നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 10, പ്ലസ്ടു തുടങ്ങിയ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കി. ബിഎസ് 4 വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. വായു മലിനീകരണം രാജ്യത്തെ റെയില്‍ -വ്യോമ ഗതാഗതത്തെയും ബാധിക്കുന്നുണ്ട്. 5 ദിവസമായി ജില്ലയിലെ വായുമലിനീകരണ സൂചിക ഗുരുതര വിഭാഗമായ 400 ന് മുകളിലാണ്. ഇന്ന് ശക്തമായ മുടല്‍ മഞ്ഞിനുള്ള സാധ്യത കണക്കിലെടുത്തി കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലെ വായുമലിനീകരണം തടയാന്‍ നടപടി നിര്‍ദേശിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും.
ഡല്‍ഹിയില്‍ വായുമലിനീകരണം : കൂടുതല്‍ നിയന്ത്രണങ്ങള്‍
By
Posted on