കേരളത്തിന് എയിംസ് എന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.
2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതാണ് എന്നാൽ കേന്ദ്രം തുടര്‍ച്ചയായി കേരളത്തിന്റെ ആവശ്യം അവഗണിക്കുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.
അടുത്ത ബജറ്റിലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന കാര്യം വ്യക്തമാക്കണമെന്നും രാജ്യസഭയിൽ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ധനമന്ത്രിക്ക് കേരളത്തോടുള്ള നിലപാട് അറിയിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.