India
ജീവിതത്തിൽ മുറുകെ പിടിച്ച ആദർശങ്ങൾക്ക് ലഭിച്ച ബഹുമതിയാണ് ഭാരതരത്ന; എല്‍ കെ അദ്വാനി
ഡല്‍ഹി: ഭാരതരത്ന ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് ബിജെപിയുടെ സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനി. ‘ഇത് ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ലഭിച്ച പുരസ്കാരം മാത്രമല്ല, ജീവിതത്തിൽ മുറുകെ പിടിച്ച ആദർശങ്ങൾക്ക് ലഭിച്ച ബഹുമതിയാണ് ‘ എല്‍ കെ അദ്വാനി പറഞ്ഞു.
രാജ്യത്തിന്‍റെ വികസനത്തിന് എല്‍ കെ അദ്വാനി നല്‍കിയത് മഹത്തായ സംഭാവനയാണെന്ന് അറിയിച്ചു കൊണ്ട് ഇന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഭാരതരത്‌ന പ്രഖ്യാപിച്ചത്. ‘എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്ന വിവരം പങ്കുവയ്ക്കുന്നതില്‍ സന്തോഷിക്കുന്നു. പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.