അടൂർ തനിക്ക് ഏറ്റവും കൂടുതൽ വേണ്ടപ്പെട്ട, സാംസ്കാരിക മേഖലയിലെ ഉന്നതനായ മഹാ വ്യക്തിത്വമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടൂർ ഗോപാലകൃഷ്ണനെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി കോൺഗ്രസിന് ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ആലപ്പുഴയിലേക്ക് പോകുന്നതിനു മുന്നോടിയായാണ് അടൂരിനെ കാണാനായെത്തിയത്. വളരെ ചെറിയ കാലത്തെ അടൂരിനെ തനിക്ക് അറിയാമെന്നും ഒരുപാട് ഓർമ്മകളുണ്ട് തനിക്ക് പങ്കുവെക്കാനെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറിയായത് അങ്ങേയറ്റം പ്രതീക്ഷ ഉണ്ടാക്കിയ കാര്യമാണെന്നും പ്രതീക്ഷകൾക്കൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അടൂരും പങ്കുവെച്ചു.

