Kerala
നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കുന്ന തെളിവില്ല; മഞ്ജുഷയുടെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യ മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം.
നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ല.
തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.