എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്.
ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല. എ ഡി എം ൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്ത്, എ ഡി എംനെതിരായ പി പി ദിവ്യയുടെ ആരോപണങ്ങൾ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവിൽ പറയുന്നു.