ഇടുക്കി: അടിമാലിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ മകനാണ് ഫാത്തിമയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. കൊലപാതകം ആണെന്ന സംശയത്തിലാണ് കുടുംബം.