Kerala

മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ; കണ്ണൂരിലെ ക്ഷേത്രങ്ങളിൽ വഴിപാടുമായി എഡിജിപി

Posted on

കണ്ണൂർ: വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്‌കുമാർ. ഞായറാഴ്ച പുലർച്ചെയാണ്​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വിൽ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.

പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​യാ​ണ് ​മാ​ടാ​യി​ക്കാ​വി​ലെ​ത്തി​യ​ത്.​ ​ശാ​ക്തേ​യ​ ​ക്ഷേ​ത്ര​മാ​യ​ ​ഇ​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​ണ് ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ.​ തുടർന്ന് ​ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​​ ​പ​ട്ടം​താ​ലി,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ ​കാ​ഞ്ഞി​ര​ങ്ങാ​ട് ​വൈ​ദ്യ​നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ജ​ല​ധാ​ര,​ ​ക്ഷീ​ര​ധാ​ര,​ ​ആ​ൾ​രൂ​പം,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം.​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ ​ശേ​ഷം​ ​ക​ണ്ണൂ​ർ​ ​എ​ആ​ർ​ ​ക്യാ​മ്പി​ലെ​ത്തി​യ​ ​അ​ജി​ത് ​കു​മാ​ർ​ ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​മ​ട​ങ്ങി.​ അജിത്‌കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ രം​ഗത്തെത്തുകയായിരുന്നു. പൂരം കലക്കലും ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളുമെല്ലാം വലിയ ചർച്ചയായി. ചുമതലയിൽ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ അടക്കമുള്ള ഭരണപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിന് ഇടയിലാണ് എഡിജിപിയുടെ ക്ഷേത്ര ദർശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version