Kerala
ശബരിമല: വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്ന് എഡിജിപി എസ് ശ്രീജിത്ത്
ശബരിമലയിൽ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്നും സമയക്രമം പാലിക്കാത്തത് പോലീസിനും മറ്റു തീർത്ഥാടകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും എഡിജിപി എസ് ശ്രീജിത്ത്.
ബുക്ക് ചെയ്ത സമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ കാത്തിരിക്കേണ്ടി വരും. എല്ലാവർക്കും ദർശനം ഉറപ്പാക്കും. പക്ഷെ സമയക്രമം പാലിച്ച് മാത്രമേ പിന്നീട് കടത്തി വിടൂ എന്നും അദ്ദേഹം പറഞ്ഞു. നിലക്കലും പമ്പയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തും പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും കൂടുതൽ തീർത്ഥാടകർ കാലാവസ്ഥ അനുകൂലമാകുമ്പോൾ എത്തിയാൽ, പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണമെങ്കിൽ പോലീസുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.