Entertainment

നടി തപ്സി പന്നു വിവാഹിതയാകുന്നു; വരൻ ബാഡ്മിന്‍റണ്‍ താരം

Posted on

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് തപ്സി പന്നു. വളരെ സെലക്ടീവായി മാത്രമാണ് തപ്സി സിനിമകൾ തെരഞ്ഞെടുക്കുന്നത്. ഒരുവിധപ്പെട്ട താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചില ചിത്രങ്ങളൊക്കം പരാജയപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ കുറച്ചു നാൾ തപ്സി ആക്ടീവായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്തുവരുന്നത്. ബാഡ്മിന്‍റണ്‍ പ്ലെയറായ മത്യാസ് ബോ ആണ് വരൻ. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം.

വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നതെന്നും താര സമ്പന്നമായിരിക്കില്ല വിവാഹമെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടിക്കും കുടുംബത്തിനും ആർഭാടമായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്‌സിയും മത്യാസും 10 വർഷത്തിലേറെയായി പ്രണയത്തിലായിരുനിന്നു. മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തപ്‌സി അടുത്തിടെ ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ‘വോ ലഡ്‌കി ഹേ കഹാൻ എന്ന കോമഡി ഡ്രാമ’ ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നുണ്ട്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീൻ ദിൽറൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version