Kerala

നടി ശ്രീയാ രമേശിന്റെ വീട്ടിൽ മോഷണ ശ്രമം

Posted on

നടി ശ്രീയാ രമേശിന്റെ(Sreeya Remesh) വീട്ടിൽ മോഷണ ശ്രമം. കവടിയാർ കുറവൻകോണത്തെ ഗാന്ധിസ്മാരകനഗറിലെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്.പൂട്ട് തകർത്ത് വീട്ടിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതേസമയം വീടിനകത്ത് കയറിയെങ്കിലും സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു.

കൂടാതെ സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം നടന്നു. മോഷ്ടാവ് ബൈക്കിലാണ് വന്നത്. സംഭവത്തിൽ കുറവൻകോണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version