കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആണ് പല അഭിനേതാക്കൾക്കെതിരെയും പരാതികൾ ഉയർന്ന് വന്നത്. ആലുവയിലെ (aluva) നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ കേസ് എടുത്തിരുന്നു.

എന്നാൽ, സര്‍ക്കാരില്‍നിന്ന് പിന്‍തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിൽ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്‍മാറ്റം.

നടന്‍മാര്‍ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്. സര്‍ക്കാരില്‍നിന്ന് പിന്‍തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്.

