നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ. നടിയും എയർഹോസ്റ്റസുമാണ് ജിപ്സ ബീഗത്തിനാണ് മെസേജ് അയച്ചത്. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോ പാർക്ക് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനായ പ്രതി നിഷാന്ത്.
അതേസമയം പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച് ജിപ്സ ബീഗം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി എന്നാണ് ജിപ്സ ബീഗത്തിന്റെ കുറിപ്പ്.എല്ലാം തരണം ചെയ്തു.അതിന് എൻ്റെ സോഷ്യൽ മീഡിയ കൂട്ടുകാരാണ് ധൈര്യം നൽകിയത് എന്നും ജിപ്സ കുറിച്ചു. സോഷ്യൽമീഡിയ സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കളും പൊലീസിനും ജിപ്സ നന്ദി അറിയിച്ചു.