Entertainment

ചക്കപ്പഴത്തില്‍ കാണാത്തത് എന്തുകൊണ്ട് ? മറുപടിയുമായി അശ്വതി ശ്രീകാന്ത്

Posted on

മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടാണ്. പിന്നീട് അഭിനേത്രിയായി മാറിയപ്പോഴും അവിടേയും വിജയം കൈവരിക്കാന്‍ അശ്വതിയ്ക്ക് സാധിച്ചു. ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലെ ആശയായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അശ്വതി. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ എഴുത്തുകാരിയെന്ന നിലയിലും അശ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അശ്വതിയുടെ ഏറ്റവും പുതിയ പുസ്തകമായ കാളി ഈയ്യടുത്താണ് പബ്ലിഷ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി തന്നെ ഇടപെടുന്ന വ്യക്തിയാണ് അശ്വതി. തന്റെ മക്കളെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചുമെല്ലാം അശ്വതി സംസാരിക്കാറുണ്ട്. അശ്വതിയുടെ യൂട്യൂബ് ചാനലും പ്രശ്‌സതമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അശ്വതി ശ്രീകാന്ത്.

എപ്പോഴാണ് ഇനി ചക്കപ്പഴത്തിലേക്ക് എന്ന ചോദ്യത്തിന് ഉടനെ തന്നെ എന്നാണ് അശ്വതി നല്‍കിയ മറുപടി. ഈ ജോലിത്തിരക്കിന് ഇടയിലും എങ്ങനെയാണ് നിങ്ങളുടെ എനര്‍ജി നിലനിര്‍ത്തുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. ആവശ്യമായ വിശ്രമം, ധാരാളം വെള്ളം കുടിക്കും എന്നൊക്കെ പറയണം എന്നുണ്ട്. പക്ഷെ സത്യത്തില്‍ ഞാന്‍ ഇതൊന്നും ചെയ്യുന്നുമില്ല, ഞാന്‍ എനര്‍ജെറ്റിക്കും അല്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. സ്വന്തമായി പാചകം ചെയ്ത് കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം മീന്‍ കറിയും ഊണുമാണെന്നും അശ്വതി പറയുന്നുണ്ട്.

ചേച്ചി കമലയ്ക്ക് അക്കൗണ്ടുണ്ടോ? എന്നായിരുന്നു മറ്റൊരു ചോദ്യം. ബാങ്ക് അക്കൗണ്ട് ആണോ? അതോ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആണോ? ഇല്ല. എന്റെ രണ്ട് മക്കള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടില്ല. അവരുടെ പേരില്‍ ഞാന്‍ ഒരു അക്കൗണ്ടും മാനേജ് ചെയ്യുന്നുമില്ലെന്നും അശ്വതി വ്യക്തമാക്കി. ഇപ്പോള്‍ ഏത് ഷൂട്ടിങ് ലൊക്കേഷനില്‍ ആണെന്ന് ചോദിച്ചപ്പോള്‍ മന്ദാകിനി എന്നായിരുന്നു അശ്വതിയുടെ മറുപടി.

എന്താണ് കുറച്ച് നാളായി ചക്കപ്പഴത്തില്‍ ഇല്ലാത്തത്? എന്നായിരുന്നു അടുത്തയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഒരു സിനിമ ചെയ്യുകയായിരുന്നു. ഉടനെ തന്നെ ചക്കപ്പഴത്തില്‍ ജോയിന്‍ ചെയ്യുമെന്ന് അശ്വതി വ്യക്തമാക്കുന്നുണ്ട്. കാളി എന്തിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള കഥകളെന്നായിരുന്നു അശ്വതിയുടെ മറുപടി. പെട്ടെന്ന് ചക്കപ്പഴത്തിലേക്ക് തിരിച്ചു വരൂവെന്നും ആശയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും പറഞ്ഞയാളോട് ഉടനെ വരമെന്നാണ് അശ്വതി പറഞ്ഞത്.

ആത്മീയത, ധ്യാനം, യോഗ ഇതിലൊക്കെ എന്താണ് നിലപാട്? എന്നായിരുന്നു അടുത്ത ചോദ്യം. അത് ഇവിടെ വിവരിക്കുക എളുപ്പമല്ല. ഉടനെ തന്നെ ഒരു വീഡിയോയായി ചെയ്യാമെന്ന് മറുപടി നല്‍കുന്നുണ്ട് അശ്വതി. കണ്ണട വച്ചുകൊണ്ട് പുസ്തക മേളയില്‍ പോയത് ബുജി ലുക്ക് കിട്ടാനാണോ? എന്ന് ചോദിച്ചപ്പോള്‍ അതെ, എന്ന് ഇപ്പോള്‍ കണ്ണട വച്ചോണ്ട് ഷൂട്ടിന് പോണ ഞാന്‍ എന്നായിരുന്നു അശ്വതിയുടെ മറുപടി.

പുട്ടും ബീഫും ആണോ പുട്ടും കടലയും ആണോ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. സമയത്തെ ആശ്രയിച്ചിരിക്കും. രാവിലെ പുട്ടും കടലയും. അതിന് ശേഷം എപ്പോഴാണെങ്കിലും പുട്ടും ബീഫുമെന്നാണ് അശ്വതി നല്‍കിയ മറുപടി. എഴുത്തുകാരി, അവതരാക, നടി, ആരാണ് നിങ്ങള്‍? എന്ന ചോദ്യത്തിന് മറ്റെന്തിനേക്കാളും അടുത്തിരിക്കുന്നത് എഴുത്തുകാരിയോടാണ് എന്നായിരുന്നു അശ്വതിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version