Entertainment

രാത്രി 12 മണിവരെ സെറ്റിലിരുത്തും, നടുറോഡിൽ ഇറക്കിവിടും, അന്നെന്റെ കണ്ണീർ ആഹാരത്തിൽ നിറഞ്ഞു: ദുരനുഭവവുമായി അനു

Posted on

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനു മോൾ. ചെറുപ്രായം മുതൽ അഭിനയ രം​ഗത്ത് എത്തിയ താരത്തിന് വൻ ആരാധകവൃന്ദം തന്നെയുണ്ട്. തന്നിൽ ഏൽപ്പിക്കുന്ന ഏത് റോളും വളരെ മികവാർന്ന രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന അനു, ലൊക്കേഷനിൽ വച്ചുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് ഇര്രോൾ. ആദ്യകാലത്ത് രാത്രി 12 മണിവരെയൊക്കെ വെറുതെ ലൊക്കേഷനിൽ പിടിച്ചിരുത്തുമെന്നും നടുറോഡിൽ ആണ് ഇറക്കി വിടുകയെന്നും അനു പറയുന്നു.

“ആദ്യകാലത്ത് ഞാനും അമ്മയും കൂടിയായിരുന്നു ഷൂട്ടിന് പൊയ്ക്കൊണ്ടിരുന്നത്. അച്ഛൻ കാറിൽ കൊണ്ടാക്കുമായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് പറ്റാണ്ടായി. അങ്ങനെ ഞാനും അമ്മയും ബസിൽ യാത്ര ചെയ്യും. പക്ഷേ സെറ്റിലെ ആൾക്കാർ ഞങ്ങളെ വളരെ താമാസിച്ചാണ് വിടുന്നത്. കൊണ്ടാക്കില്ല. ടിഎ തരില്ല. വഴിയിൽ വച്ച് വണ്ടിയിൽ നിന്നും ഇറക്കി വിടും. അതൊരു സീരിയൽ സെറ്റായിരുന്നു. ഇപ്പോഴും അതൊക്കെ എനിക്ക് ഓർമയുണ്ട്. അന്നൊക്കെ എവിടെയെങ്കിലും എത്തണം, സ്വന്തമായിട്ടൊരു കാർ വാങ്ങണം എന്നൊരു വാശി ഉണ്ടായിരുന്നു. ഇപ്പോൾ ഹാപ്പിയാണ്”, എന്ന് അനു പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു അനു മോളുടെ പ്രതികരണം.

“അമ്മ വളരെ പാവമാണ്. പക്ഷേ ആരെങ്കിലും മോശമായി പെരുമാറിയാൽ തിരിച്ചു കൊടുക്കാൻ അറിയാം. ആ കോൺഫിഡൻസ് അമ്മ എനിക്കും തന്നിട്ടുണ്ട്. പതിനൊന്നും പന്ത്രണ്ടും മണിക്ക് ഷൂട്ട് കഴിഞ്ഞാലും വിടത്തില്ല. അവിടെ ഇരുത്തിയിരിക്കും. ഒരു വണ്ടിയെ ഉള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയോടിയാൽ അവർക്ക് നഷ്ടമല്ലേ. പുതിയ ആർട്ടിസ്റ്റും കൂടിയായിരുന്നു. എന്തിനാണ് ഇത്രയും വൈകിയും ലൊക്കേഷനിൽ പെൺകുട്ടികളെ പിടിച്ചിരുത്തുന്നത്. ഇപ്പോഴും അതൊക്കെ ഉണ്ട്. സ്റ്റാർ വാല്യു ഇല്ലാത്തത് കൊണ്ടായിരിക്കും അതൊക്കെ. നാളെ ഒരു സമയത്ത് ഇങ്ങനെ വൈകി വിടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരെന്ത് ചെയ്യും. പറഞ്ഞ് വിടുമോ ? കട്ട് ചെയ്യുമോ? ഇനി വിളിക്കുമോ എന്നൊക്കെ ഉള്ള പേടി എനിക്ക് അന്ന് ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ പ്രതികരിക്കും. വണ്ടി വിട്ടില്ലെങ്കിൽ നാളെ മുതൽ ഞാൻ വരില്ലെന്ന് പറയും. ഇത്തരം പ്രശ്നങ്ങൾ ജീവിക്കാൻ വേണ്ടി ആരും തുറന്നു പറയത്തില്ല. എന്തുണ്ടെങ്കിലും പ്രതികരിക്കണം. നമ്മളെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല. ഇതല്ലെങ്കിൽ വേറെ ഏതെങ്കിലും ജോലിക്ക് നമ്മൾ പോകണം”, എന്നും അനു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version