Kerala
നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു
കൊച്ചി:നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു.
ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്.
പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. കഴിഞ്ഞ നവംബറില്‍ റാഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.