Kerala
മാധ്യമ പ്രവർത്തകനെ മൈക്കിന് തല്ലി; തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കേസ്
ഓൺ സ്‌ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ.
വാർത്ത റിപ്പോർട്ട് ചെയ്യാനായെത്തിയ മാധ്യമ പ്രവർത്തകനെ അയാളുടെ കയ്യിലിരുന്ന മൈക്ക് പിടിച്ചു വാങ്ങി അടിച്ച തെലുങ്ക് നടൻ മോഹൻ ബാബുവിന്‍റെ വാർത്തയാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്‍റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ് ആക്രമിക്കപ്പെട്ടത്. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വഴക്ക് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്.