India

അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകന്റെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് നടൻ അജിത്

അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകന്റെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് നടൻ അജിത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ദുബായിൽ അവധി ആഘോഷിക്കാൻ താരം എത്തിയപ്പോഴാണ് സംഭവം. ഭാര്യയും മുൻ നടിയുമായ ശാലിനിക്കും മക്കൾക്കുമൊപ്പാണ് താരം ദുബായിൽ അവധിയാഘോഷത്തിനെത്തിയത്.

മുൻപും അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനെതിരെ താരം പ്രതികരിച്ചിട്ടുണ്ട്. വെള്ള ഷർട്ട് ധരിച്ച അജിത് ആളുകളുടെ ഇടയിൽ നിന്ന് ഒരാളുടെ ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. അവിടെ നിന്ന് മറ്റാെരാളാണ് ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ താരം ചെയ്ത കാര്യം വളരെ നല്ലതാണെന്ന് പറയുമ്പോൾ മറ്റു ചിലർ അതിനെ വിമർശിക്കുന്നുമുണ്ട്.

അതേസമയം, എച്ച് വിനോദ് കുമാ‌ർ സംവിധാനം ചെയ്ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. തൃഷ ആണ് നായിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top