Kerala
മത്സരിക്കാൻ ഒരു സാധ്യതയുമില്ല; അപ്പയ്ക്ക് ഒരു നിയമം ഉണ്ട്, കുടുംബത്തിൽ നിന്ന് ഒരാൾ മതി: അച്ചു ഉമ്മൻ
പത്തനംതിട്ട: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാൻ ഒരു സാധ്യതയുമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അപ്പയ്ക്ക് ഒരു നിയമം ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം മതിയെന്നായിരുന്നു. പലർക്കും വന്ന് കേറാനുള്ളതല്ല കെപിസിസി. തങ്ങളുടെ കുടുംബത്തിൽ നിന്ന് ചാണ്ടി ഉമ്മൻ ഉണ്ട്. തങ്ങളുടെ കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. മറ്റാർക്കും ഈ പറഞ്ഞ തനിയ്ക്കും പ്രസക്തിയില്ലെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോൾ ബോംബുണ്ടാക്കുന്നതെന്ന് അച്ചു ഉമ്മൻ പറഞ്ഞു. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മ വരുന്നുവെന്ന് അച്ചു ഉമ്മൻ പറഞ്ഞു. കുട്ടി സഖാക്കൻമാരെ അഴിച്ച് വിട്ടാൽ നാടിൻ്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തതെന്നും അച്ചു ഉമ്മൻ ചോദിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.