പാലാ: രാമപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരണപ്പെട്ടു.രാമപുരം സ്വദേശി നിരപ്പത്ത് ബിനു മാത്യു (48)ആണ് മരണമടഞ്ഞത്.
തൊടുപുഴ മഹാറാണി സിൽക്സിലെ ജീവനക്കാരനായിരുന്നു .ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങും വഴി കരിങ്കുന്നത്ത് വച്ച് വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്.
കാറിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് ആരോപണമുണ്ട് .പരേതൻ്റെ അമ്മ രണ്ട് മാസം മുമ്പാണ് മരണമടഞ്ഞത് .ഭാര്യ റേറ്റി ,മക്കൾ: അൽവിൻ, അൻവാര .സംസ്ക്കാരം പിന്നീട് .