പാലാ: പാലാ വലവൂർ കൂത്താട്ടുകുളം റൂട്ടിൽ പി.ഡബ്ളിയൂ ഡി അധികൃതർ വീപ്പ വെച്ച് മറച്ച കുഴിയിൽ മിനിലോറി നിയന്ത്രണം വിട്ട് വീണു.
ഇന്ന് രാത്രി (ശനി) പത്തരയോടെയാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും ബേക്കറിയുമായ ബന്ധപ്പെട്ട സാധനങ്ങളുമായി വന്ന മിനി ലോറി ഓട്ടോ റിക്ഷായ്ക്ക് സൈഡ് കൊടുത്തപ്പോൾ കുഴിയും വീപ്പയും മനസിലാവാതെ നിയന്ത്രണം വിട്ട് കുഴിയിൽ പതിക്കുകയായിരുന്നു.
സംഭവത്തിൽ ഡ്രൈവർക്ക് പരിക്ക് പറ്റി.ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏതാനും ദിവസം മുമ്പ് പാലാ പൗരാവകാശ സമിതി പ്രസിഡണ്ടും പൊതു പ്രവർത്തകനുമായ ജോയി കളരിക്കൽ അധികൃതർ കുഴി വീപ്പ വച്ച് മറച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും അധികാരികളെ വിവരം അറിയിക്കുകയും ചെയ്തത് കോട്ടയം മീഡിയ വാർത്തയാക്കിയിരുന്നു. അധികാരികൾ അത് ഗൗരവമായി കാണാത്തത് കൊണ്ടാണ് ഈ അപകടമുണ്ടായത്