പാലാ:പാല തൊടുപുഴ റൂട്ടിൽ പയപ്പാറിൽ അൽപ്പ സമയം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം ചെന്നാനിക്കാട് സ്വദേശി പി ഐ ചാക്കോ (65) ആണ് മരണപെട്ടത്.
പാലാ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് വഴിയോരത്തു നിന്ന പോസ്റ്റിലും തെങ്ങിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പാലാ ട്രാഫിക് എസ് ഐ അനിൽ കുമാറും സംഘവും പ്രദേശ വാസികളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടം കാരണമെന്ന് നിഗമനം. പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.