Kerala

കേടായ പിക് അപ് വാൻ വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോയ സർവ്വീസ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്

 

പാലാ: കേടായ പിക് അപ് വാൻ വർക് ഷോപ്പിലേക്ക് കൊണ്ടു പോയ സർവീസ് ലോറി നിയന്ത്രണം വിട്ടു എതിർദിശയിൽ നിന്നു വാഹനത്തിലും തുടർന്നു കടയിലും ഇടിച്ചു പരുക്കേറ്റ കണ്ണൂർ സ്വദേശി ബെന്നി ജോർജ് ( 53) , ഇതര സംസ്ഥാന തൊഴിലാളി സമദുൽ ( 20) എന്നിവരെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച അർധരാത്രി പാലാ – പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിനു സമീപമായിരുന്നു അപകടം.

കൈയ്യിൽ ​ഗുരുതര പരുക്കേറ്റ ബെന്നി ജോർജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top