Kerala
ആലപ്പുഴ വാഹനാപകടം; കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചു. അപകടമരണങ്ങളിൽ പ്രാഥമിക റിപ്പോർട്ടിൽ പ്രതിചേർക്കുന്നത് സ്വാഭാവികം എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കോടതിയിൽ റിപ്പോർട്ട് നൽകി പ്രതിചേർത്തതിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വാഹനത്തിന്റെ ഉടമ ഷാമിൽ ഖാനെ ഇന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും.
റെന്റ് എ കാർ ലൈസൻസും പെർമിറ്റും ഇല്ലാതെ ഇയാൾ നിയമവിരുദ്ധമായാണ് വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയത് എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടത്തെൽ.