ആലപ്പുഴ: ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിൽ എംബിബിഎസ് വിദ്യാര്‍ത്ഥികൾ മരിച്ചതിനെ തുടർന്ന്
വാഹനങ്ങളിലെ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് എംവിഡി അറിയിച്ചു. സ്കൂൾ ബസുകളുടെ അടക്കം ഫിറ്റ്നസ് പരിശോധിക്കും.
ഒരാഴ്ചയ്ക്കുള്ളിൽ സ്കൂൾ ബസ്സുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം.