കുന്നംകുളം കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി 45കാരിക്ക് ദാരുണാന്ത്യം. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരിക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം.
റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയെ ഇടിച്ചു വീഴ്ത്തി. റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സ്ഥിതീകരിച്ചു.
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ കൗകാനപെട്ടി സ്വദേശി കിഴിക്കിട്ടിൽ വീട്ടിൽ മനോജ് (42)നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.