Kerala
സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. വർക്കല കാറാത്തല സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു.
വർക്കല തെറ്റികുളത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരുപതോളം കുട്ടികൾ സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടികൾക്ക് ആർക്കും തന്നെ പരുക്കില്ല.
ഓട്ടോറിക്ഷ ഡ്രൈവർ വർക്കല തെറ്റിക്കുളം സ്വദേശി ഭാഗ്യശീലൻ (85) ഗുരുതരമായി പരുക്കേറ്റത്. ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.