Kerala
ബസ് തട്ടി റോഡിൽ വീണ 50കാരന് മുകളിലൂടെ ടിപ്പർ കയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊല്ലം: ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി. സംഭവത്തിൽ 50കാരന് ദാരുണാന്ത്യം.
കല്ലുതേരി സ്വദേശി സക്കീർ ഹുസൈൻ ആണ് മരിച്ചത്. കൊല്ലം കടയ്ക്കലിൽ ആണ് ഈ അപകടം ഉണ്ടായത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് സക്കീർ ഹുസൈൻ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.