കാസർഗോഡ് കമ്പല്ലൂരിൽ അമ്മയോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് മൂന്നര വയസുകാരി മരിച്ചു. കടുമേനി കാക്കകുന്നിലെ സാജൻ – നിക്സിയ ദമ്പതികളുടെ മകൾ സെലിൻ മേരിയാണ് മരിച്ചത്. കമ്പല്ലൂർ ഉന്നതി അങ്കണവാടിയിലെ വിദ്യാർഥിയാണ് സെലിൻ മേരി. മലയോര ഹൈവേയിൽ കാറ്റാംകവല പറമ്പ റോഡിലാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ സെലിന്റ അമ്മ നിസിയ, നിസിയയുടെ മാതാവ് രാജി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുത്തനെ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടി ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണു പരിക്കേറ്റാണ് മരണം സംഭവിച്ചത്.


