കൊച്ചി: മദ്യലഹരിയിൽ യുവാവ് നടത്തിയ കാർ ചേസിങ് അപകടത്തിൽ കലാശിച്ചു. തിരക്കേറിയ എസ്എ റോഡിൽ പട്ടാപ്പകലായിരുന്നു സംഭവം.

വിനോദ സഞ്ചാരിയായ ഗോവൻ യുവതിക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവിന്റെ ഭാര്യ ജയ്സെൽ ഗോമസിനാ(35)ണ് പരിക്കേറ്റത്. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിൽ വാഹനമോടിച്ചതിന് കാർ ഡ്രൈവർ ചാലക്കുടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡിൽ കടവന്ത്ര മെട്രോ സ്റ്റേഷന് എതിർവശത്തായിരുന്നു സംഭവം. പള്ളിമുക്ക് ഭാഗത്തുനിന്ന് കടവന്ത്രയിലേക്ക് ബൈക്ക് യാത്രികനെ ചേസ് ചെയ്ത് എത്തുകയായിരുന്നു യാസിർ.

