Kerala
പാരിപ്പള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു
തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിമൂന്ന് വയസുകാരനായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഹർഷിദ് ആണ് കാട്ടുപുതുശേരിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. പാരിപ്പള്ളി പള്ളിക്കല്‍ റോഡില്‍ കാട്ടുപുതുശേരി മസ്ജിദിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
ബൈക്കില്‍ ഇടിച്ച ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പള്ളിക്കലില്‍ തടഞ്ഞിട്ടു. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹർഷിദിന്‍റെ മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളെജിലെത്തിച്ച് തുടർനടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.