Kerala
നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ചുമറിഞ്ഞു; 54കാരിക്ക് ദാരുണാന്ത്യം
കോട്ടയം എംസി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിച്ചുമറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പീര്‍മുഹമ്മദിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളം മാവിളങ്ങില്‍ മാവിളങ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സംശയം.
അനീഷയുടെ മരുമകന്‍ നൗഷാദാണ് കാര്‍ ഓടിച്ചത്. ചികിത്സയുടെ ഭാഗമായി ഡോക്ടറെ കാണാന്‍ തൃശ്ശൂരിലേക്ക് പോകുംവഴിയാണ് അപകടം. ചിങ്ങവനം പൊലീസ് കേസെടുത്തു.