Kerala

വാഴക്കുളത്ത് വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

Posted on

കൊച്ചി: വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു.

മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ ആണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചുവന്ന സ്കൂട്ടറിൽ കാറ് ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ റെയ്‌സ ഫാത്തിമയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങിയാണ് അപകടം.

ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version