India

ബൈക്കില്‍ നിന്നുകൊണ്ട് റീല്‍; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

Posted on

ജയ്പൂര്‍: ബൈക്ക് സ്റ്റണ്ടിന്റെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജ്ഗഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അപകടമുണ്ടായത്. യുവാക്കളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി.

മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version